കണ്ണൂരില്‍ കോവിഡ് ബാധയെ തുടർന്ന് മരണം

കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കുന്നതിനിടെ കണ്ണൂരില്‍ കോവിഡ് ബാധിതന്‍ അന്തരിച്ചു. മുഴിപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് കണ്ണൂര്‍ വീണ്ടും കോവിഡ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു.

LEAVE A REPLY