25.8 C
Kerala, India
Wednesday, December 25, 2024

ആര്‍.ബി.ഐ കടാക്ഷിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകില്ല

തിരുവനന്തപുരം: ട്രഷറികള്‍ നാളെ വൈകിട്ട് ആറു മണിവരെ പ്രവര്‍ത്തിക്കുന്നുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബാങ്കുകളും നാളെ പ്രവര്‍ത്തി സമയം കൂട്ടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ശമ്പളം വാങ്ങാന്‍ എത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍...

പെട്രോള്‍ വില കൂട്ടി; ഡീസല്‍ വിലയില്‍ കുറവ്

മുംബൈ : രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. 13 പൈസയാണ് പെട്രോളിന് കൂട്ടിയിരിക്കുന്നത്. അതേസമയം, ഡീസല്‍ ലിറ്ററിന് 12 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.

തീയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജ്യത്തെ തിയേറ്ററുകളില്‍ എല്ലാം ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി. തിയേറ്ററുകളിലെ മുഴുവന്‍ ആളുകളും എഴുന്നേറ്റ് നില്‍ക്കണമെന്നും ഈ സമയം തിയേറ്ററില്‍ സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണമെന്നും സുപ്രീം കോടതി...

പത്മനാഭസ്വാമിയെ തൊഴാന്‍ സ്ത്രീകള്‍ക്ക് ചുരിദാറിലെത്താമെന്ന തീരുമാനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി

കൊല്ലം : പത്മനാഭസ്വാമിയെ തൊഴാന്‍ സ്ത്രീകള്‍ക്ക് ചുരിദാറിലെത്താമെന്ന തീരുമാനത്തെ പിന്തുണച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.  വസ്ത്രങ്ങളുടെ പേരിലുള്ള ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണ്. മന:ശുദ്ധിയും ശരീരശുദ്ധിയുമാണ് ക്ഷേത്രപ്രവേശനത്തിന് അനിവാര്യമെന്നും വെള്ളാപ്പള്ളി...

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട: ഭരണസമിതി ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: ചുരിദാര്‍ ധരിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനമാകാം എന്ന ഉത്തരവ് മരവിപ്പിച്ചു. ക്ഷേത്രത്തിലെ നിലവിലെ സ്ഥിതി തുടരണമെന്നും ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി. ഇന്ന് ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരെ തടഞ്ഞിരുന്നു. കഴിഞ്ഞ...

നഗ്രോട്ട ഭീകരാക്രമണം, ഏഴ് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ നഗ്രോട്ട സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ജവാന്മാര്‍ മരിച്ചു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ നീണ്ട നേരത്തെ പോരാട്ടത്തിനൊടുവില്‍ സൈന്യം വധിച്ചു. മാത്രമല്ല സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന്...

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കിനി മുണ്ടുടുക്കേണ്ട; ചുരിദാര്‍ മതി

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഇനി മുണ്ടുടുക്കേണ്ടെന്നും അവര്‍ക്ക് ചുരിദാര്‍ ധരിച്ചുകൊണ്ട് ക്ഷേത്രപ്രവേശനം ആകാമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയും അഭിഭാഷകയുമായ റിയ രാജു എന്ന...

നഗ്രോട്ടയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല് ഭീകരരെ വധിച്ചു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: നഗ്രോട്ട സൈനിക താവളത്തില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ നേരത്തെ വീരമൃത്യു വരിച്ചിരുന്നു. ഗ്രനേഡ് എറിഞ്ഞാണ് സൈനീക താവളത്തിലേയ്ക്ക് ഭീകരര്‍ കയറിയത്. അതിനു...

കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു

കാസര്‍ഗോഡ് : ബദിയടുക്കയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു. ബദിയടുക്ക പിലാക്കട്ട സ്വദേശി ഷെബീറിന്റെ മകന്‍ നസ്‌വാന്‍ (2), ഹമീദിന്റെ മകന്‍ റംസാന്‍ (4) എന്നിവരാണ് മരിച്ചത്. മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ...

നഗ്രോട്ട സൈനീക താവളത്തില്‍ നുഴഞ്ഞു കയറിയ ഭീകരര്‍ മൂന്ന് സൈനീകരെ കൊലപ്പെടുത്തി; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോട്ട സൈനീക താവളത്തില്‍ നുഴഞ്ഞുകയറിയ  ഭീകരര്‍ മൂന്ന് സൈനീകരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സൈനീകരില്‍ ഒരാള്‍ മേജര്‍ റാങ്കില്‍ ഉള്ളയാളാണ്. പുലര്‍ച്ചെ അഞ്ചര മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike