നഗ്രോട്ടയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല് ഭീകരരെ വധിച്ചു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

    ശ്രീനഗര്‍: നഗ്രോട്ട സൈനിക താവളത്തില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ നേരത്തെ വീരമൃത്യു വരിച്ചിരുന്നു.

    ഗ്രനേഡ് എറിഞ്ഞാണ് സൈനീക താവളത്തിലേയ്ക്ക് ഭീകരര്‍ കയറിയത്. അതിനു ശേഷം ക്യാമ്പിനു നേരേ വെടിയുതിര്‍ത്തു. താവളത്തിനകത്ത് പതിയിരുന്ന് ആക്രമിക്കുന്ന ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം.

    കശ്മീര്‍ അതിര്‍ത്തി സംരക്ഷിക്കുകയും ഭീകരരുടെ നുഴഞ്ഞു കയറ്റം ചെറുക്കുകയും ചെയ്യുന്ന സൈന്യത്തിന്റെ 16 കോര്‍ വിഭാഗത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നഗ്രോട്ട.  രാംഗറയിലും പുലര്‍ച്ചെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ ശ്രമം സൈന്യം പരാജയപ്പെടുത്തി.

    LEAVE A REPLY