തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഎപിഎയോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ് കേസെടുത്താല്‍ മാത്രം യുഎപിഎ നിലവില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ ചുമത്തുന്നതിന് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട സമിതിയുടെയും പരിശോധന വേണം. വിഷയത്തില്‍ സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.