എെ.എസ്.എല്‍ കലാശപ്പോരാട്ടം ഇന്ന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടധാരണം ഇന്ന് നടക്കും. കൊച്ചിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ വീഴ്ത്തിയും കൊല്‍ക്കത്ത മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയുമാണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ഇന്നു വൈകിട്ട് ഏഴിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്‌സിന്റെയും കൊല്‍ക്കത്തയുടെയും ഉടമസ്ഥരായ സച്ചിനും സൗരവ് ഗാംഗുലിയും ഒപ്പം ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വ്യവസായി മുകേഷ് അംബാനി എന്നിവരും നെഹ്‌റു സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിലുണ്ടാവും.

എെ.എസ്.എല്‍ ആദ്യ സീസണ്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് അത്‍ലറ്റിക്കോ ഡി കൊല്‍ക്കത്ത കിരീടം നേടിയത്. ഈ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പന്തുതട്ടുക.

LEAVE A REPLY