നടന്‍ ജയന്‍ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി, ആദിത്യന്റെ നാലാമത്തെയും അമ്പിളിയുടെ രണ്ടാമത്തെയും വിവാഹം

നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്നലെ രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വച്ച് ആയിരുന്നു വിവാഹം. ഇരുവരും മുമ്പ് വിവാഹം കഴിച്ചിട്ടുള്ളതാണ്. ആദിത്യന്റെ നാലാം വിവാഹമാണിതെന്നാണ് പറയപ്പെടുന്നത്. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. അമ്പിളിയുടെ രണ്ടാം വിവാഹമാണിത്. ക്യാമറാമാന്‍ ലോവല്‍ ആയിരുന്നു അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്പിളി ദേവിയും വിവാഹിതരായത്.

ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി.