കൊട്ടിയൂര്‍ പീഡനം -മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പോലീസ് കസ്റ്റഡിയില്‍ ഉള്ള വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ കസ്റ്റഡി കാലാവധിയും റിമാന്‍ഡ് കാലാവധിയും ഇന്ന് തീരും. വൈദികനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അതേസമയം, വൈദികന്‍ റോബിന്‍ വടക്കുംചേരി, വയനാട് മുന്‍ സി.ഡബ്‌ള്യു.സി ചെയര്‍മാന്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ ഒഴികയുള്ള പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാഅപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും.