പാക് പ്രകോപനം വീണ്ടും: തിരിച്ചടിച്ച് ഇന്ത്യ

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാര്‍ ആക്രമണം നടത്തി.

    ഞായറാഴ്ച രാവിലെയാണ് നിയന്ത്രണരേഖയില്‍ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. 82 എം.എം മോര്‍ട്ടാറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നും ഇന്ത്യന്‍ സൈന്യം ജാഗ്രതപുലര്‍ത്തുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.