ആലപ്പുഴ: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും വി.എം സഒധീരന്‍ നിന്നുള്ള വി.എം സുധീരന്റെ രാജി നന്നായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന് ഇതിലൂടെ നല്ലകാലം വരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച നൗഷാദിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് പരാമര്‍ശിച്ച് സമത്വ മുന്നേറ്റ യാത്രയ്ക്കിടെ വെള്ളാപ്പള്ളി നടത്തിയ പ്രസംഗം വിവാദ സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിയാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുത്തത്.
ഇതിനിടെ, സുധീരനെതിരെ വെള്ളാപ്പള്ളി നടത്തിയ ‘നികൃഷ്ട ജീവി’ പ്രയോഗവും ചര്‍ച്ചയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി വ്യക്തമാക്കിക്കൊണ്ട് വി.എം സുധീരന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ആരോഗ്യപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.