ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെ ആണ് അന്തരിച്ചത്. 80 വയസായിരുന്നു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് രണ്ട് തവണ ബിച്ചു തിരുമല അർഹനായി. 1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിലെ ‘ശ്രുതിയില്‍ നിന്ന് ഉയരും’, തേനും വയമ്പും എന്ന സിനിമയിലെ ‘ഒറ്റക്കമ്പി നാദം മാത്രം’ എന്നീ ഗാനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

ബിച്ചു തിരുമലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

LEAVE A REPLY