ഉപതിരഞ്ഞെടുപ്പില്‍ മിന്നി എല്‍ഡിഎഫ്: യുഡിഎഫ് സര്‍ക്കാരിന്റെ ജനവിധിയോ ഇത്

യുഡിഎഫ് നേതൃത്വത്തില്‍ സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി ഭരണപക്ഷം. തിരഞ്ഞെടുപ്പ് നടന്ന 38 വാര്‍ഡുകളില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫും 19 സീറ്റുകളില്‍ യുഡിഎഫും ജയിച്ചു. ഒരിടത്ത് ട്വന്റി20യും വിജയിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എല്‍ഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. വളരെ പ്രതീക്ഷയുണ്ടായിരുന്ന സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമായത് യുഡിഎഫിന് കനത്ത തിരിച്ചറിയായി.

തിരുവനന്തപുരത്തും പാലക്കാടും യുഡിഎഫിന് ഏറ്റത് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. പാലക്കാട് എല്‍ഡിഎഫ് രണ്ട് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ യുഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. പ്രതീക്ഷയര്‍പ്പിച്ച ആലത്തൂരിലും എല്‍ഡിഎഫ് വിജയമുറപ്പിച്ചു.