മലപ്പുറത്ത് ഒരാള്‍ക്കു കൂടി സൂര്യാഘാതം; ഓട്ടോറിക്ഷ ഡ്രൈവര്‍ പൊള്ളലേറ്റ് ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ട്.നിലമ്പൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മലപ്പുറം എടവണ്ണ പി സി കോളനിയിലെ അബ്ബാസ് എന്ന യുവാവിനും പൊള്ളലേറ്റിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

LEAVE A REPLY