യുഡിഎഫ് എംഎല്‍എ രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി കേസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് തിരിച്ചടി ആയതായി വിലയിരുത്തല്‍. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് വാര്‍ഡില്‍ യുഡിഎഫിന് സീറ്റ് നഷ്ടമായി. ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഉള്‍പ്പെട്ട കയ്യാങ്കളി കേസ് വാര്‍ഡില്‍ മുന്നണിക്ക് ക്ഷീണമുണ്ടാക്കിയതായാണ് വിലയിരുത്തല്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജിമോളാണ് വാര്‍ഡില്‍ വിജയിച്ചത്. 359 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ചിറയിന്‍കീഴിന് കീഴില്‍ മംഗലപുരം പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ 139 വോട്ടിന് വിജയിച്ചു.



















