തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചതിന് പിന്നാലെ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 ബി.ജെ്പി കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ്. ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ് പി ദീപക്കിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.
ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തവരെ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ദീപക്ക് ഹൈക്കേടതിയെ സമീപിച്ചത്. അയ്യപ്പന്‍, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭന്‍, ഗുരുദേവന്‍, ബലിദാനികള്‍ എന്നിവരുടെയെല്ലാം പേരിലാണ് ആരോപണ വിധേയരായ 20 ബി.ജെ.പി കൗണ്‍സിലര്‍മാരും സത്യപ്രതിജ്ഞ ചൊല്ലിയത്. ദൈവനാമത്തില്‍ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. കൗണ്‍സിലന്‍മാരുടെ നടപടിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഐഎം പരാതി നല്‍കിയിരുന്നു. സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.



















