സര്‍ക്കാര്‍ ആശുപത്രികളില്‍ കടുത്ത മരുന്ന് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കും കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് പ്രധാന ക്ഷാമം നേരിടുന്നത്.
കമ്പനികള്‍ക്ക് വലിയ തുകകളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കാനുള്ളത്. അതുകൊണ്ടുതന്നെ, മരുന്നും മറ്റ് ഉപകരണങ്ങളും നല്‍കാന്‍ കമ്പനികള്‍ വിസമ്മതിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്ക് പുറമെ താലൂക്ക, ജില്ലാ ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. കാരുണ്യ പദ്ധതിവഴി സൗജന്യ ചികിത്സ ഒരുക്കിയതും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചതായാണ് വിലയിരുത്തല്‍.
മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിര ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തഗാണ്. ഇതിനിടെ, അടുത്ത ആഴ്ചയോടെ മരുന്നിന്റെ പുതിയ സ്‌റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.



