ബ്രഹ്മപുരം തീപിടുത്തം: 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന് ശേഷം 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പി രാജീവ്. ആരോഗ്യപ്രശ്‌നമുള്ളവരില്‍ 421 പേര്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. നേരത്തെ വിഭാവനം ചെയ്ത ആക്ഷന്‍ പ്ലാനില്‍, യുദ്ധകാലാ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്‌മപുരം പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാര്‍. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ മേയ് വരെ നീളുന്ന 82 ദിവസത്തെ കര്‍മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

LEAVE A REPLY