മലപ്പുറത്തേയ്ക്ക് തനിക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ഒരുക്കി തന്നത് ആരാണെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി വി.ഡി സതീശന്‍. യാത്രയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചെങ്കിലും സ്‌പോണ്‍സറുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുഖ്യമന്ത്രി തയ്യാറായില്ല. മലപ്പുറം യാത്ര സര്‍ക്കാര്‍ ചിലവില്‍ അല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കില്‍ ആറുപേര്‍ മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരന്‍ വിമാനം അറേഞ്ച് ചെയ്തുതന്നു. അതിലെന്ത് തെറ്റാണെന്ന് അദ്ദേഹം ചോദിച്ചു.
മലയാളിയായ ഒരാള്‍ അറേഞ്ച് ചെയ്ത ഫൈ്‌ളറ്റിലാണ് പോയത്. ഇനിയും പോകും. അതില്‍ എന്താണ് തെറ്റ്. പിണറായിയും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി പോയത് ആരുടെ വിമാനത്തിലാണെന്ന് പ്രതിപക്ഷത്തുള്ളപ്പോള്‍ താന്‍ ചോദിച്ചിട്ടില്ല. ഇനിയും താന്‍ പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.


















