അളവില്‍ കൂടുതല്‍ മദ്യം കൈവശംവെച്ച സംഭവം: ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍വിട്ടു

അനുവദനീയമായതില്‍ കൂടുതല്‍ മദ്യം കൈവശം സൂക്ഷിച്ചതിന് അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി ചാനല്‍ എംഡി ആന്റോ അഗസ്റ്റിനെ എക്‌സൈസിന്റെ കസ്റ്റഡിയില്‍വിട്ടു. നാളെ ഉച്ചയ്ക്ക് 12 മണിവരെ 24 മണിക്കൂര്‍ സമയത്തേയ്ക്കാണ് എക്‌സൈസിന് ചോദ്യം ചെയ്യാന്‍ അനുമതിയുള്ളത്.

കേസില്‍ ജാമ്യം തേടി മജിസ്‌ട്രേറ്റ് കോടതിയെയും പിന്നീട് ഹൈക്കോടതിയെയും ആന്റോ സമീപിച്ചിരുന്നു. എന്നാല്‍ കോടതികള്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

വയനാട്ടിലെ ആന്റോയുടെ വീട്ടില്‍ നിന്നും 67 ലിറ്റര്‍ മദ്യമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്തിന് ഇത്രയധികം മദ്യം വീട്ടില്‍ സൂക്ഷിച്ചുവെന്ന ചോദ്യത്തിന് ആന്റോയ്ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. വീട് തന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ലെന്ന് ആന്റോ വാദിച്ചുവെങ്കിലും പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.