മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ സാമൂഹിക വിരുദ്ധര്‍ മനപ്പൂര്‍വ്വം ഫ്യൂസ് ഊരുന്നതായി കെഎസ്ഇബി. ഇക്കാര്യം വ്യക്തമാക്കി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
പവര്‍കട്ടിന് പുറമേ കൂടുതല്‍ സമയം വൈദ്യുതി ഇല്ലാത്ത സാഹചര്യം വന്നതിന് പിന്നാലെയാണ് ഫ്യൂസ് ഊരുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സിസിടിവി ഇല്ലാത്ത സ്ഥലത്താണ് ഫ്യൂസ് ഊരിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നടപടിക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കെഎസ്ഇബി എഞ്ചിനിയറുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


















