യുപിഎ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്: വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

യുപിഎ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഎ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഇടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുവഴി ഡിജിറ്റല്‍ ഇടപാടുകള്‍ക്കുമേല്‍ ഫീസ് ചുമത്താനുള്ള വാതില്‍ തുറക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

2000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് ഒരുവിധ ഫീസും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്. ഇത് ആകെയുള്ള യുപിഎ ഇടപാടുകളുടെ 96 ശതമാനത്തെയും ബാധിക്കില്ലെങ്കിലും 2000ന് മുകളിലുള്ള ഇടപാടുകള്‍ മൊത്തം യുപിഎ ഇടപാടുകളുടെ 65 ശതമാനത്തോളം വരുമെന്നാണ് വിലയിരുത്തല്‍.