പാലക്കാട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്ജന്മാരുടെ പ്രതിഷേധം നടക്കുന്നതിന് ഇടയില്‍ പ്രതിഷേധവുമായി ജനങ്ങളും. ആശുപത്രിയില്‍ മരുന്നില്ലെങ്കില്‍ കെട്ടിടം ഇടിച്ച് നിരത്തണമെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പ്രതികരിച്ചത്.
അത്യാഹിത വിഭാഗത്തിന്റെ ശോച്യവസ്ഥയില് പ്രതിഷേധിച്ച ഹൗസ് സര്ജന്മാര് നടത്തിവന്ന പ്രതിഷേധം നാലാം ദിവസത്തിലേയ്ക്ക് കടന്നു. തെരുവുനാടകം ഒരുക്കിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധമറിയിച്ചത്.



















