പോഷക സമൃദ്ധമാണ് വെള്ളക്കടല. മലയാളികള്‍ക്ക് ഇടയില്‍ വെള്ള കടല അത്ര ജനകീയമല്ലാത്തത്, വെള്ള കടലയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മൂലമാണെന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ക്യാന്‍സറിന് കാരണമായേക്കാവുന്ന വിഷവസ്തുക്കളുടെ ആക്രമണത്തില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമാക്കുന്നതില്‍ വെള്ള കടലയ്ക്ക് മികച്ച സ്ഥാനമുണ്ടെന്ന് പറയപ്പെടുന്നു. ഫോസ്‌ഫേറ്റ്, അയണ്‍, മഗ്‌നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ളക്കടലയില്‍ അടങ്ങയിട്ടുള്ള കാത്സ്യവും, വിറ്റാമിന്‍ കെ\’ യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കുന്നു. ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി\’ എന്നിവ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. തലച്ചോറിന്റെ വികാസത്തിനും മുടി കൊഴിച്ചില്‍ തടയാനും, മുടി വളരുന്നതിനും വെള്ളക്കടല സഹായിക്കുന്നു.



















