മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതല്‍ ഡാമില്‍ ആരംഭിക്കും. കോടതി ഉത്തരവിനെ തുടര്‍ന്ന് രൂപീകരിച്ച സമിതിയില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്.
ദേശിയ ജലവൈദ്യുത കോര്പ്പറേഷന് മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയില്‍ ഒഡീഷ ജലവിധവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തെ പ്രതിനിധീകരിക്കുന്നു.
കോതമംഗലം സ്വദേശി ജോ ജോസഫ് 2022ല്‍ നല്കിയ പരാതിയിലാണ് കോടതി ഇടപെടല്‍. അണക്കെട്ടിന്റെ സുരക്ഷ, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുശട പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം കേരളം ശക്തിയായി ഉന്നയിക്കവെ, പരിശോധന നിര്‍ണായകമാണ്.



















