മുഖ്യമന്ത്രി വി.ഡി സതീശനെ സെക്രട്ടറിയേറ്റിലെത്തി സന്ദര്‍ശിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം അവസരം. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മുതല്‍ 5.30 വരെയാണ് സന്ദര്‍ശനത്തിന് അനുമതിയുള്ളത്.
സന്ദര്‍ശന ദിവസങ്ങളില്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകള്‍ ഉള്ളവര്‍ എന്നിവരെ മുഖ്യമന്ത്രി പരാതി പരിഹാര സെല്ലില്‍ നേരിട്ടെത്തി കാണും. അതിന് ശേഷമായിരിക്കും ഓഫീസില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുക.
ബുധനാഴ്ച മുതല്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍വരും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിക്കുക.



















