എറണാകുളത്ത് ടൂറിസ്റ്റ് ബസ് അപകടം: 35 പേര്‍ക്ക് പരിക്ക്

എറണാകുളം കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. യാത്രക്കാരായ 35 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.

സ്‌കൂട്ടര്‍ യാത്രകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.