പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറ്, ചില്ല് തകര്‍ത്തു

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. തിരുവനന്തപുരം കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂര്‍ ഡിപ്പോയിലെ ബസുകള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു.

ഇന്നലെ രാത്രി 11.15ഓടെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. ജീവനക്കാര്‍ പാങ്ങോട് പോലീസില്‍ പരാതി നല്‍കി.