പുനര്‍ജനി ഭവന നിര്‍മ്മാണ പദ്ധതിയുടെ മറവില്‍ മുഖ്യമന്ത്രി വി.ഡി സതീശന് മുമ്പ് വിദേശത്തുനിന്നും പണം പിരിച്ചതായ ആരോപണം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാഷ്. സതീശന് വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി സംഭാവന അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങളും സിപിഎം പുറത്തുവിട്ടു.
പുനര്‍ജനി പദ്ധതി കേസില്‍ ആരോപണങ്ങളില്‍ തെളിവില്ലെന്ന് വ്യക്തമാക്കി വിഡി സതീശന് എതിരായ അന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സതീശന് എതിരായ നടപടികള്‍ അവസാനിപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ഗൗരവമുള്ള വിഷയം തേയ്ച്ചുമായ്ച്ച് കളയാന്‍ ശ്രമം നടക്കുന്നതായും എം.വി ഗോവിന്ദന് കുറ്റപ്പെടുത്തി. വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.



















