ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വ്യാജവാര്‍ത്ത: കുടുംബം നിയമനടപടി സ്വീകരിച്ചേക്കും

ബോളിവുഡ് താരം ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ബച്ചന്‍ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ഐശ്വര്യയെ ഉറക്ക ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന രീതിയിലുള്ള വാര്‍ത്തകളിലാണ് കുടുംബത്തിന്റെ അനൗദ്യോഗിക പ്രതികരണം.

രണ്‍ബീര്‍ കബൂറിനൊപ്പം അടുത്തിടപിഴകിയുള്ള ഐശ്വര്യയുടെ ഫോട്ടോഷൂട്ടില്‍ ബച്ചന്‍ കുടുംബം പ്രതികൂല നിലപാട് സ്വീകരിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമായിരുന്നു പ്രതികരണം. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ നേരിയ തോതില്‍ സ്വബോധം വീണ്ടെടുത്ത ഐശ്വര്യ, തന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടതായും വാര്‍ത്തയിലുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം വളരെ പ്രചാരം നേടിയിരുന്നു ഐശ്വര്യയുടെ വ്യാജ വാര്‍ത്ത.

LEAVE A REPLY