തിരുവനന്തപുരം : എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായാ കാമുകന് കാമുകിയുടെ വീട്ടിലെത്തി ജീവനൊടുക്കി. ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥി മാധവന്‍കുട്ടിയെയാണ് കാമുകിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോളജിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറിയതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്കൂള്‍ പഠനകാലം മുതല്‍ ഒന്നിച്ച് പഠിച്ചിരുന്നവരാണ് ഇരുവരും. കാമുകിയുടെ ഫ്ളാറ്റിന് സമീപത്തെ വാട്ടര്‍ടാങ്കിനോട് ചേര്‍ന്നാണ് മാധവന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.