സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി: മഴ കുറഞ്ഞതും ഉപഭോഗം കൂടിയതും കാരണമായി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മഴ കുറഞ്ഞതും, വൈദ്യുതി ഉപഭോകം കൂടിയതുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഈ വര്‍ഷം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ 1100 മെഗാവാട്ടിന്റെ വര്‍ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മാത്രമല്ല ദേശിയ തലത്തിലും പ്രതിസന്ധി രൂക്ഷമാണെന്നും, അനാവശ്യ വൈദ്യുതി ഉപഭോഗം ഒഴിവാക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ജനസംഖ്യാനുപാദത്തില്‍ വൈദ്യുതി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കഴിഞ്ഞ വര്‍ഷം 3500 മുതല്‍ 3600 മേഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചതെങ്കില്‍ ഈ വര്‍ഷം അത് 4700 മുതല്‍ 4800 മെഗാവാട്ട് വരെ ആയി ഉയര്‍ന്നു. ഒരു വര്‍ഷം 1100 മെഗാവാട്ടിന്റെ വര്‍ദ്ധനവുണ്ടായി. നമ്മുടെ ആവശ്യത്തിന്റെ 17 ശതമാനം മാത്രമേ നമ്മള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇക്കാര്യം നിയമസഭയിലും താന്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.