മറ്റേ 15 ലക്ഷത്തിന്റെ കാര്യം എങ്ങനാ?: മോഡിയോട് ലാലു

    lalu-prasadപാറ്റ്ന: തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് എപ്പോള്‍ ലഭ്യമാക്കുമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് രംഗത്ത്. നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് 50 ദിവസങ്ങള്‍ക്ക് ശേഷമെങ്കിലും എല്ലാ ജനങ്ങളുടേയും അക്കൗണ്ടുകളില്‍ പണം എത്തിക്കാന്‍ പ്രധാനമന്ത്രി തയ്യാറാണോ എന്നും ലാലുചോദിച്ചു.

    കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് കള്ളപ്പണം കണ്ടുപിടിക്കുമെന്നും അത് ജനങ്ങള്‍ക്ക് നല്‍കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ഏറ്റുമുട്ടലായാണ് അന്ന് മോദി പരാമര്‍ശിച്ചത്. കള്ളപ്പണം ഇല്ലാതാക്കുന്നതിനായി നോട്ടുകള്‍ പിന്‍വലിച്ച ശേഷം ജനങ്ങള്‍ക്ക് കൊടുക്കാമെന്നേറ്റ പണം കൊടുക്കാനായില്ലെങ്കില്‍ നടപടി വ്യാജമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു പ്രതികരണം.

    കള്ളപ്പണത്തിന് താന്‍ എതിരാണ്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും ലാലു ചൂണ്ടിക്കാട്ടി.

    LEAVE A REPLY