കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും; ബി.ഡി.ജെ.എസിന് അഞ്ചു സീറ്റ്; മത്സരിക്കുന്ന കാര്യം പിന്നീടെന്ന് തുഷാര്‍

ന്യൂഡല്‍ഹി : കേരളത്തില്‍ ബി.ജെ.പി 14 സീറ്റില്‍ മത്സരിക്കും. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റ് നല്‍കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കും.

തൃശ്ശൂരിന് പുറമേ ഇടുക്കി, വയനാട്, ആലത്തൂര്‍, മാവേലിക്കര സീറ്റുകളാകും നല്‍കുക. കോട്ടയത്ത് പി.സി തോമസ് വിഭാഗം മത്സരിക്കും.

അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. കേരളത്തിലെത്തി ബി.ഡി.ജെ.എസ് നേതാക്കളുമായി ആലോചിച്ച ശേഷം മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും തുഷാര്‍ പറഞ്ഞു.

LEAVE A REPLY