വെള്ളാപ്പള്ളി നടേശന് നല്കിയ പത്ഭഭൂഷണ്‍ പുരസ്കാരം റദ്ദാക്കണമെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കേസുകള്‍ നിലവിലുണ്ടെന്ന കാരണത്താല്‍ ഒരാളെ കുറ്റക്കാരനായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വെള്ളാപ്പള്ളിക്ക് എതിരായ കേസുകളില്‍ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. ചില കേസുകള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേയും നിലവിലുണ്ട്. പുരസ്കാരം ലഭിച്ചയാള്‍ ഭാവിയി കുറ്റക്കാരനാണെന്ന് നിയപരമായി തെളിഞ്ഞാല്‍, പുരസ്കാരം റദ്ദാക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.



















