തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്റെ വ്യാജ പതിപ്പ് കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. നിലവില്‍ റിലീസിങ് നടപടികള്‍ നിയമക്കുരുക്കില്‍ തുടരുന്ന ചിത്രത്തിന്റെ പതിപ്പ് ചോര്‍ന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലാണ് പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ഫ്രിലാന്‍സ് എഡിറ്ററായ ആളാണ് കേസിലെ മുഖ്യപ്രതി. മറ്റൊരു ചിത്രത്തിന്റെ എഡിറ്റിങ് വര്‍ക്കിന് ഇടയില്‍ ജനനായകന്‍ സിനിമയുടെ പകര്‍പ്പ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിച്ച സംഭവത്തില്‍ ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്. വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ഉടന്‍ ലഭിച്ചേക്കുമെന്നാണ് സൂചന.



















