കെഎസ്ആര്‍ടിസി സൗജന്യ യാത്ര: അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനത്തിന് മുഖ്യമന്ത്രിക്ക് വിട്ട് ഗതാഗത വകുപ്പ്. പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍ ഉണ്ടായിരിക്കുമെന്നാണ് കണക്ക്. സൗജന്യ യാത്ര ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

ഏതൊക്കെ ബസുകളിലാണ് സൗജന്യ യാത്ര എന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഒരുക്കിയാല്‍ 112 കോടിയും, ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര ഒരുക്കിയാല്‍ 57 കോടിയുമാണ് നഷ്ടം പ്രതിക്ഷിക്കുന്നത്.