സിജെപിയുടെ നേതൃത്വത്തിലുള്ള ആദ്യ പ്രതിഷേധത്തിന് അനുമതി നല്കി പോലീസ്. പ്രതിഷേധതത്തിന് നേതൃത്വം നല്കാന് ഡല്‍ഹിയിലെത്തിയ പാര്‍ട്ടി സ്ഥാപകന്‍ അഭിജിതിനെ പോലീസ് നേരിട്ടുകണ്ടാണ് അനുമതി നല്‍കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എതിരെയാണ് പാര്‍ട്ടിയുടെ ആദ്യ പ്രതിഷേധം.
അഭിജിത് യു.എസ്സില്‍ നിന്നാണ് രാവിലെ ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ജന്ദര്മന്ദറിലെത്തി പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി തേടാനായിരുന്നു അഭിജിത്തിന്റെ പദ്ധതി.



















