ഉമ്മന്‍ ചാണ്ടിയുടെ കഥ സിനിമയാക്കാനൊരുങ്ങി ചാണ്ടി ഉമ്മന്‍

പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കഥ സിനിമയാക്കാന്‍ ഒരുങ്ങി മകനും എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. നാദിര്‍ഷയുമായുള്ള സംഭാഷണത്തിന് ഇടയിലാണ് ചാണ്ടി ഉമ്മന്‍ ആഗ്രഹം പങ്കുവെച്ചത്.

ഉമ്മന്‍ ചാണ്ടി എന്ന പേരില്‍ സിനിമ പുറത്തിറക്കാനാണ് ആഗ്രഹമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. പിതാവിന്റെ വേഷം മമ്മൂട്ടി ചെയ്യണമെന്നാണ് ആഗ്രഹം. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ മുന്നോട്ടുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍കൂടിയാണ് താന്‍ അത്തരമൊരു ചിത്രം ആലോചിക്കുന്നതെന്ന് ചാണ്ടി പറയുന്നു. പിതാവിന്റെ ലെഗസി ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ സിനിമയിലൂടെ സാധിക്കും. സിനിമകള്‍ കാണാറുണ്ട്. അഭിനയം ആലോചിക്കാം. വേണമെങ്കില്‍ വില്ലന്‍ റോളുകള്‍ ചെയ്യാം. ആരെങ്കിലും വിളിച്ചാല്‍ അല്ലേ അഭിനയിക്കാന്‍ പറ്റൂവെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.