ഇന്ത്യയ്ക്കുമേല്‍ പുതിയ തീരുവ ചുമത്താന്‍ യു.എസ്. നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിന് എതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യ ഉള്‍പ്പടെ അമ്പതില്‍ അധികം രാജ്യങ്ങള്‍ക്ക് എതിരെ യു.എസ് നടപടിക്ക് ഒരുങ്ങുന്നത്.
10 മുതല്‍ 12.5 വരെ തീരുവ ചുമത്താനുള്ള നിര്‍ദ്ദേശമാണ് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, പുതിയ തീരുവ ഉടന്‍ പ്രാബല്യത്തില്‍ വരില്ലെന്നും പൊതുജനാഭിപ്രായം തേടിയ ശേഷമേ യു.എസ് നടപടി ആരംഭിക്കൂവെന്നുമാണ് റിപ്പോര്‍ട്ട്.



















