2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി: 2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. അതുവഴി ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ഉചിതമായ ചികിത്സ തേടാനും കഴിയും. ശരിയായ പരിചരണവും പിന്തുണയും അവബോധവും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷയുമുണ്ടെങ്കില്‍ ആസ്ത്മയുള്ള വ്യക്തികള്‍ക്ക് ആരോഗ്യകരവും അര്‍ത്ഥവത്തായതുമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും ആലുവ രാജഗിരി ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും എച്ച്ഒഡിയുമായ ഡോ. രാജേഷ് വി പറഞ്ഞു.’എല്ലാവര്‍ക്കും ആസ്ത്മ പരിചരണം’ എന്നതാണ് 2023 ലോക ആസ്ത്മ ദിനത്തിന്റെ തീം. ഓരോ വര്‍ഷവും ഏകദേശം 250,000 പേര്‍ ആസ്ത്മ മൂലം മരണപ്പെടുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY