ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെ ആയിരുന്നു സംഭവം. ഇന്നലെ അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ വലിയ വിമര്‍ശനമാണ് കേരള പോലീസ് നേരിടുന്നത്. പോലീസിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കാണാന്‍ പോലീസിന് കഴിഞ്ഞില്ല. യാതൊരു സുരക്ഷയുമില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയിലേയ്ക്ക് ഉദ്യോഗസ്ഥരുടെ വാഹനം ഇറക്കിവിട്ട പോലീസ് നടപടിയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.


















