ഇ.ഡി റെയ്ഡില്‍ പ്രതിഷേധം ഡല്‍ഹിയിലും

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിന് എതിരെ ഡല്‍ഹിയിലും പ്രതിഷേധം. ഇ.ഡി ആസ്ഥാനത്തേയ്ക്ക് സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കീ.

ജനറല്‍ സെക്രട്ടറി എം.എ ബേബി, ബിജു കൃഷ്ണന്‍, ബൃന്ദ കാരാട്ട്, കൃഷ്ണപ്രസാദ്, അശോക് ധാവളെ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിച്ചു. മാസപ്പടി കേസിലാണ് പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.