കാലവര്‍ഷം നേരത്തെ എത്തിയേക്കും

Rainy weather

കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയേക്കുമെന്ന് സൂചന. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അടുത്ത മാസം അവസാനത്തോടെ എത്തിയേക്കുമെന്ന യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍ക്കാസ്റ്റിന്റെ റിപ്പോര്‍ട്ടിലാണ് ആശ്വാസ സൂചനകളുള്ളത്. ഈ റിപ്പോര്‍ട്ട് പ്രകാരം മെയ് അവസാനത്തോടെ മഴ ലഭിച്ചുതുടങ്ങും.

മെയ് അവസാനത്തില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റായിരിക്കും മണ്‍സൂണിനെ നിയന്ത്രിക്കുക. കേരളത്തില്‍ പല ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്. സൂര്യതാപമേറ്റ് ഇതുവരെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്യുകയും നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.