കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യതാപമേറ്റു

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളിക്ക് സൂര്യതാപമേറ്റു. താമരക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തടിമില്ലിലെ ഒഡീഷ സ്വദേശിയായ തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇരു കൈത്തണ്ടകളിലും വലിയ കുമിളകളായി തൊലി വീര്‍ത്തു പൊങ്ങിയിയ നിലയില്‍ ഇയാളെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊഴിലാളിക്ക് സൂര്യതാപമേറ്റുണ്ടായ പരിക്കാണെന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു.