കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ നേരിടാൻ കേരളം സജ്ജം; കുട്ടികളിൽ രോഗബാധ ഉണ്ടായാൽ അതും നേരിടാൻ സജ്ജം- മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യാ അനുപാതം നോക്കിയാൽ രോഗ ബാധിതരുടെ എണ്ണം വളരെ കുറവാണ്. അതിനർത്ഥം കൂടുതൽ പേർക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ്. വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്‌സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ നിർദ്ദേശിച്ചു. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വാക്സിനേഷൻ പൂർത്തിയാക്കിയ അഞ്ച് ശതമാനത്തിൽ കൂടുതൽ പേർക്ക് കൊവിഡ് വന്നു.
ഇവിടങ്ങളിൽ ജനിതക പഠനം നടത്താനും പരിശോധനയിൽ പുതിയ രീതി സ്വീകരിക്കാനും ആരോഗ്യവകുപ്പിന് നിർദേശം നൽകി.

LEAVE A REPLY