കമല സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍നിന്നും നടി വിദ്യാബാലന് പിന്മാറി. ആമി എന്ന് പേരിട്ട ചിത്രത്തില്‍ മുഖ്യകഥാപാത്രമായി വിദ്യാബാലന് അഭിനയിക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. ഇക്കാര്യം താരത്തിന്റെ വക്താവാണ് സ്ഥിരീകരിച്ചത്.
വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പുതിയ പ്രൊജക്ട് ഉപേക്ഷിക്കുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സൂചനകള്‍ അസ്ഥാനത്താക്കുന്നതാണ് വിദ്യയുടെ നിലപാട്.
സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നും സിനിമ ചെയ്യാനും താല്പര്യമുണ്ടായിരുന്നെന്നും വിദ്യയുടെ വക്താവ് പറയുന്നു. എന്നാല്‍. കഥയില്‍ അവസാനമായി കൂട്ടിച്ചേര്‍ത്ത് ഫൈനല്‍ രൂപത്തിലായ തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ് വക്താവ് കൂട്ടിച്ചേര്‍ക്കുന്നത്.