തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീ പാര്‍വതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം അകവൂര്‍ മനയില്‍ നിന്നും വൈകിട്ട് തിരുവാഭരണ ഘോഷയാത്രയോടെയായിരുന്നു ഉത്സവത്തിന് തുടക്കം കുറിച്ചത്. മനയിലെ ശ്രീരാമ മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം മനയിലെ കാരണവര്‍ പാര്‍വ്വതി ദേവിക്കച്ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.

പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പ്രതിഷ്ടിക്കുന്ന തിരുവാഭരണങ്ങള്‍, താലം, പൂക്കാവടി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. ദേവിയുടെ ഉറ്റ തോഴിയായ പുഷ്പിണിയുടെ സ്ഥാനത്തു സങ്കല്‍പ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ ശ്രീകോവില്‍ നടക്കല്‍ ഉരാണ്മ മനക്കാരുടെ പ്രതിനിധികള്‍ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം നട തുറക്കുവാന്‍ മേല്‍ശാന്തിക്കു നിര്‍ദ്ദേശം നല്‍കി. മനയില്‍ നിന്നും കൊണ്ടുവന്നു ചാര്‍ത്തിയ സര്‍വാഭരണങ്ങളുമണിഞ്ഞ് നവ വധുസങ്കല്‍പ്പത്തിലുള്ള പാര്‍വ്വതി ദേവി ദര്‍ശന മരുളിയതോടെ തിരുവൈരാണിക്കുളം 12 ദിവസത്തെ ഉത്സവത്തിന് തുടക്കമായി.

ഉത്സവത്തോടനുബന്ധിച്ചുള്ള കണ്‍ട്രോള്‍ റൂമിന്റെ ഉത്ഘാടനം ആലുവ റൂറല്‍ എസ്.പി നിര്‍വ്വഹിച്ചു.പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.സുര്‍ശനന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ എം ബൈജു പൗലോസ്, സജി മാര്‍ക്കോസ്, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY