നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യൂത്ത് ലീഗ് ആവശ്യവും വനിതാ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും അന്തിമ തീരുമാനം സാദിഖ് അലി തങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ്സിന്റെ യുഡിഎഫ് പ്രവേശനത്തില്‍ സമദൂര നിലപാടാണെന്ന സൂചനയും അദ്ദേഹം നല്‍കി. ആശയപരമായി യോജിക്കുന്നവരുമായി സഹകരക്കാമെന്നാണ് യുഡിഎഫ് നിലപാടെന്നും അവര്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ സാധ്യത ഇല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. അവര്‍ എന്ത് നിലപാട് എടുത്താലും ഞങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



















