വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. സമ്മർദ്ദവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനം, നാഡീവ്യവസ്ഥയുടെ ക്രമക്കേട്, വിട്ടുമാറാത്ത വീക്കം എന്നിവയാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ഹാർവാർഡുമായി ബന്ധപ്പെട്ട മാസ് ജനറൽ ബ്രിഗാമിൽ നിന്നുള്ള പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. വിഷാദവും ഉത്കണ്ഠയും ഉള്ള രോഗികൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. 85,551 പേരിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്താണ് പഠനം നടത്തിയത്. സമ്മർദ്ദം കുറയ്ക്കലും അനുബന്ധ ചികിത്സാ ലക്ഷ്യങ്ങളും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള സാധ്യതയായി ഗവേഷകർ പഠനത്തിൽ സൂചിപ്പിക്കുന്നു


















