ശരീരത്തിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് മൂലം രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും തുടര്‍ന്ന് വിളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും. ഇരുമ്പിന്റെ അളവ് കുറഞ്ഞാല്‍ ഊര്‍ജ്ജക്കുറവ്, മങ്ങിയ ചര്‍മ്മം, നിരന്തരമായ ക്ഷീണം എന്നിവയ്ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇരുമ്പിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പാലക്ക് ചീര. പാലക്ക് ചീര സാലഡിലോ സ്മൂത്തിയായോ ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുട്ടാന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഇരുമ്പ്, ഫോളിക് ആസിഡ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണമാണ് ശര്‍ക്കര. ഇത് ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിനും ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും വിളര്‍ച്ചയുമായി ബന്ധപ്പെട്ട ക്ഷീണത്തിനെതിരെ പോരാടാനും ശര്‍ക്കര മികച്ചതാണ്. ഇരുമ്പിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് റാഗി. റാഗി ദോശ, റാഗി കഞ്ഞി, റാഗി റൊട്ടി എന്നിവ ശൈത്യകാലത്ത് മികച്ചതാണ്. കൂടാതെ റാഗി കൂടുതല്‍ ഊര്‍ജത്തിനും സഹായിക്കും. കൂടാതെ ബീന്‍സ്, കടല, മറ്റ് പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇവ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇവ സാലഡിലോ മറ്റ വിഭവങ്ങളിലോ ചേര്‍ത്ത് കഴിക്കാമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മിപ്പിക്കുന്നു. ഇരുമ്പും സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ മത്തങ്ങ വിത്തില്‍ അടങ്ങിയിരിക്കുന്നു. മത്തങ്ങ വിത്തുകള്‍ സലാഡുകള്‍, തൈര് അല്ലെങ്കില്‍ ഓട്‌സ് എന്നിവയില്‍ ചേര്‍ത്ത് കഴിക്കുന്നതും ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുട്ടാന്‍ സഹായിക്കുമെന്നും ആരോഗ്യവിദഗ്തര്‍ നിര്‍ദ്ദേശിക്കുന്നു.