ഹൃദയം രക്തം പമ്പ് ചെയ്യുമ്പോള്‍ ധമനികളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ആരോഗ്യവിദഗ്തര്‍ നിര്‍ദ്ദേശിക്കുന്ന മികച്ച വഴിയാണ് ജീവിതശൈലിയിലെ മാറ്റങ്ങള്‍. കുറഞ്ഞ ഉപ്പ്, സമീകൃത ആഹാരം,പതിവായ വ്യായാമം, ഭാരം നിയന്ത്രിക്കല്‍, മാനസിക സമ്മര്‍ദം കുറക്കുക എന്നിവയാണ് പ്രധാനമെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. പൈനാപ്പിള്‍, ഇലക്കറികള്‍, ബെറികള്‍, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി, ഓട്‌സ് പോലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. ഭക്ഷണത്തില്‍ സോഡിയത്തിന്റെ ഉപയോഗം കുറക്കുന്നത് രക്തസമ്മര്‍ദം കുറക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്നതും ചുവന്ന മാംസം, മധുരപലഹാരങ്ങള്‍, പൂരിത കൊഴുപ്പുകള്‍ എന്നിവ കുറക്കുന്നതുമായ ഭക്ഷണക്രമം പിന്തുടരുക. പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങളായ വാഴപ്പഴം, ചീര, ബീറ്റ്‌റൂട്ട്, മധുരക്കിഴങ്ങ് എന്നിവ കഴിക്കുക. പൊട്ടാസ്യം സോഡിയത്തിന്റെ സ്വാധീനത്തെ സന്തുലിതമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് എയറോബിക് വ്യായാമംചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നം. ദീര്‍ഘകാല സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം കൂട്ടുന്നു. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ പരിശീലിക്കുക. ദിവസവും 7-9 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഉറക്കമില്ലായ്മയോ മോശം ഉറക്കമോ നേരിട്ട് രക്തസമ്മര്‍ദം വര്‍ധിപ്പിക്കാന്‍ കാരണമാകും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തപ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നു. ഇത് രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാവുകയും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.






















